മോദിയും അംബേദ്കറും ബ്രാഹ്മണരെന്ന് ഗുജറാത്ത് സ്പീക്കര്‍

Published On: 2018-04-30 09:00:00.0
മോദിയും അംബേദ്കറും ബ്രാഹ്മണരെന്ന് ഗുജറാത്ത് സ്പീക്കര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിആര്‍ അംബേദ്കറെയും ബ്രാഹ്മണരെന്ന് വിശേഷിപ്പിച്ച് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. അറിവിന്റെ കാര്യത്തില്‍ ഇരുവരും തുല്യരാണ്. ജ്ഞാനിയായ വ്യക്തിയെ ഭഗവത് ഗീതയില്‍ ബ്രാഹ്മമണനെന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു വ്യക്തി ബ്രാഹ്മണനാകുന്നത് അദ്ദേഹം ചെയ്ത പ്രവൃത്തികളിലൂടെയാണെന്നും ത്രിവേദി പറഞ്ഞു.

ഗാന്ധി നഗറില്‍ സമസ്ത ഗുജറാത്ത് ബ്രാഹ്മണ സമാജ് നടത്തിയ തൊഴില്‍ മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലികളെ മേച്ച് നടന്നിരുന്ന ഭഗവാന്‍ കൃഷ്ണന്‍ പിന്നാക്ക വിഭാഗക്കാരനാണ്. സന്ദീപനി മഹര്‍ഷിയെന്ന ബ്രാഹ്മണനാണ് അദ്ദേഹത്തെ ഒബിസി ദൈവമാക്കിയത്. അങ്ങനെയെങ്കില്‍ അംബേദ്കറും ബ്രാഹ്മണന്‍ തന്നെയാണ്. അദ്ദേഹത്തിന് കുലനാമം നല്‍കിയത് അദ്ദേഹത്തിന്റെ അധ്യാപകനാണ്. ജ്ഞാനികളെ ബ്രാഹ്മണനെന്ന് വിളിക്കുന്നതില്‍ തെറ്റില്ല, അതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിവിന്റെ കാര്യത്തില്‍ ബ്രാഹ്മണനാണെന്നും ത്രിവേദി കൂട്ടിച്ചേര്‍ത്തു. വഡോദരയിലെ റാവ്പൂരില്‍ നിന്നുള്ള എംഎല്‍എയാണ് രാജേന്ദ്ര ത്രിവേദി.

Top Stories
Share it
Top