ആ 15 ലക്ഷം എപ്പോള്‍ കിട്ടും; മറുപടി തരില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ തരാമെന്ന് നരേന്ദ്രമോഡിയുടെ വാഗ്ദാനത്തെ കുറിച്ചുള്ള...

ആ 15 ലക്ഷം എപ്പോള്‍ കിട്ടും; മറുപടി തരില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ തരാമെന്ന് നരേന്ദ്രമോഡിയുടെ വാഗ്ദാനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി തരാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഈ ചോദ്യങ്ങള്‍ വിവരാകാശ നിയമത്തിന് കീഴില്‍ വരുന്നില്ലെന്നും അതിനാല്‍ ഉത്തരം നല്‍കേണ്ടതില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിലപാട്.

വിവരാവകാശ പ്രവര്‍ത്തകനായ മോഹന്‍കുമാര്‍ ശര്‍മ്മ മോദിയുടെ വാഗ്ദാനത്തെ കുറിച്ച് ചോദിച്ചിരുന്നു. മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രി ഓഫീസില്‍ നിന്ന് വിശദീകരണം തേടിയപ്പോഴായിരുന്നു ഈ മറുപടി.

Story by
Read More >>