മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസ്സിന് മോദിയുടെ പരിഹാസം

വെബ്ഡസ്‌ക്: രാഹുല്‍ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസഭയില്‍ പാസാക്കാനിരിക്കുന്ന മുത്തലാഖ് ബില്ലിനോടുള്ള കോണ്‍ഗ്രസ്സിന്റെ...

മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസ്സിന് മോദിയുടെ പരിഹാസം

വെബ്ഡസ്‌ക്: രാഹുല്‍ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസഭയില്‍ പാസാക്കാനിരിക്കുന്ന മുത്തലാഖ് ബില്ലിനോടുള്ള കോണ്‍ഗ്രസ്സിന്റെ നിലപാടിനെതിരെയാണ് മോദി രംഗത്തു വന്നിരിക്കുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടി മുസ്ലിം പുരുഷന്‍ന്മാര്‍ക്ക് മാത്രമുള്ള പാര്‍ട്ടിയാണോ അതോ സ്ത്രീകള്‍ക്കും പ്രാതിനിധ്യമുണ്ടോ എന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ്സ് മുസ്ലിങ്ങളുടെ പാര്‍ട്ടിയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതായി താന്‍ പത്രത്തില്‍ വായിച്ചിരുന്നതായും ഇതില്‍ ആശ്ചര്യപ്പെടുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ അസംഗഡില്‍ റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ്സ് മുസ്ലിം പാര്‍ട്ടിയാണെന്നും രാഹുല്‍ഗാന്ധി 2019ലെ ലോകസഭ തെരഞ്ഞെടുപ്പിനുവേണ്ടി സാമുദായിക ധ്രുവീകരണം നടത്തുകയാണെന്നും ആരോപിച്ച് നിര്‍മ്മല സിദ്ധരാമന്‍ നേരത്തെ രംഗത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും നിർമ്മലാ സീതാരാമൻ ആരോപിച്ചിരുന്നു.

Story by
Read More >>