നരേന്ദ്രമോദി ചൈനയിലേക്ക്, ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും

ബീജിംഗ്: പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും. ഏപ്രില്‍ 27, 28 തീയ്യതികളില്‍ വുഹാന്‍ സിറ്റിയില്‍...

നരേന്ദ്രമോദി ചൈനയിലേക്ക്, ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും

ബീജിംഗ്: പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും. ഏപ്രില്‍ 27, 28 തീയ്യതികളില്‍ വുഹാന്‍ സിറ്റിയില്‍ നടക്കുന്ന ഉച്ചകോടിക്കായാണ് മോദി ചൈനയിലെത്തുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായുള്ള സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ഈക്കാര്യം അറിയിച്ചത്.

കൂടിക്കാഴ്ച ഇന്ത്യാ - ചൈന ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്ന് വാങ് യി പറഞ്ഞു. കൂടിക്കാഴ്ചയിലൂടെ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം സംബന്ധിച്ചും അന്താരാഷ്ട്ര വിഷയങ്ങളെ പറ്റിയും ചര്‍ച്ചകള്‍ നടക്കുമെന്നും ആശയ വിനിമയം മെച്ചപ്പെടുത്താനാകുമെന്നും സുഷമാ സ്വരാജ് പറഞ്ഞു.

ജൂണില്‍ നടക്കുന്ന ഷങ്ഗായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്.സി.ഒ) ഉച്ചക്കോടിക്കു മുമ്പേയുള്ള മോദിയുള്ള ചൈനാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാലാണ്. ഇരു രാജ്യങ്ങളുടെയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് സുഷമാ സ്വരാജും വാങ് യി യും ചര്‍ച്ച നടത്തിയിരുന്നു.

എസ്.സി.ഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായാണ് സുഷമാ സ്വരാജ് ശനിയാഴ്ച ചൈനയിലെത്തിയത്. ചൈനാ സന്ദര്‍ശനത്തിനിടെ കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യാ, തജിക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും സുഷമാ സ്വരാജ് ചര്‍ച്ച നടത്തുന്നുണ്ട്.

Story by
Read More >>