കോണ്‍ഗ്രസ് ബെയില്‍ ഗാഡിയെന്ന് നരേന്ദ്രമോദി

Published On: 7 July 2018 12:15 PM GMT
കോണ്‍ഗ്രസ് ബെയില്‍ ഗാഡിയെന്ന് നരേന്ദ്രമോദി

ജയ്പ്പൂര്‍: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലര്‍ കോണ്‍ഗ്രസിനെ ബെയില്‍ ഗാഡിയെന്നാണ് വിളിക്കുന്നതെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന പല നേതാക്കളും പുറത്തിറങ്ങി നടക്കുന്നത് ജ്യാമത്തിലാണെന്നും മോദി പരിഹസിച്ചു. സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും ജനക്ഷേമ പദ്ധതികളുടെ ഉപഭോക്താക്കളെ അഭിസംബോധന ചെയ്ത് രാജസ്ഥാനിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

നല്ല പ്രവര്‍ത്തികളെ അഭിനന്ദിക്കാത്ത ചിലരുണ്ട്, നല്ല കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെതായാലും രാജസ്ഥാന്‍ സര്‍ക്കാറിന്റെതായാലും, പക്ഷേ ഇത്തരക്കാര്‍ ഗുണഭോക്താക്കളുടെ മുഖത്തെ സന്തോഷം കാണണം, മോദി പറഞ്ഞു.

നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഈയടുത്ത ദിവസങ്ങളില്‍ കോടതിയില്‍ നിന്നും ജ്യാമം തേടിയത്. സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരും, ഐ.എന്‍.എക്‌സ മീഡിയ കേസില്‍ പി.ചിദംബരവും നാഷണല്‍ ഹെറാല്‍ഡ് കേസില്‍ സോണിയയും രാഹുലും ജ്യാമത്തിലാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നിയമ പോരാട്ടത്തിലുമാണ്. ഇതിനെ പരിഹസിച്ചാണ് മോദിയുടെ പ്രസംഗം.

Top Stories
Share it
Top