കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഭഗത് സിങിനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് മോദി

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രചാരണത്തില്‍ കോണ്‍ഗ്രസിനേയും ഗാന്ധികുടുംബത്തിനെയും പരസ്യമായി അധിക്ഷേപിച്ച് പ്രധാനമന്ത്രി...

കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഭഗത് സിങിനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് മോദി

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രചാരണത്തില്‍ കോണ്‍ഗ്രസിനേയും ഗാന്ധികുടുംബത്തിനെയും പരസ്യമായി അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്യ സമരകാലത്ത് ജയിലില്‍ കഴിഞ്ഞിരുന്ന സ്വാതന്ത്ര്യസമര സേനാനികളായിരുന്ന ഭഗത് സിങ്, ബതുകോശ്വര ദത്ത്, വീരസവര്‍ക്കര്‍ എന്നിവരെ കോണ്‍ഗ്രസുകാര്‍ സന്ദര്‍ശിച്ചിരുന്നില്ലെന്നെന്നായിരുന്നു മോദി പറഞ്ഞത്. സവര്‍ക്കറെ സ്വാതന്ത്ര്യസമര സേനാനി എന്നാണ് പ്രചാരണത്തില്‍ മോദി വിശേഷിപ്പിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഡറില്‍ നടന്ന സമ്മേളനത്തിലാണ് മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്.


'അഴിമതിക്കാരായി ജയിലില്‍ കഴിയുന്നവരെ കാണാന്‍ വേണ്ടി കോണ്‍ഗ്രസ് നേതാക്കന്മാര്‍ ജയിലില്‍ പോകും മോദി പരിഹസിച്ചു. 'കോണ്‍ഗ്രസ് അഴിമതിക്കാരെയാണ് പിന്തുണയ്ക്കുന്നത്. ഇത്തരത്തില്‍ ജയിലില്‍ കിടക്കുന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യസമര നേതാക്കന്മാരെ പിന്തുണയ്ക്കാന്‍ അവര്‍ക്കൊരിക്കലും കഴിയില്ലൈന്നും മേദി കൂട്ടിച്ചേര്‍ത്തു'. മോദിയുടെ ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയത് ഇര്‍ഫാന്‍ ഹബീബ്, രാജേഷ് മഹാപത്ര, രാമചന്ദ്രഗുഹ എന്നീ ചരിത്രകാരന്മാരാണ്.

"മോദി ചരിത്രം വായിക്കുക രാഷ്ട്രീയം ദുരുപയോഗം ചെയ്യരുത്. നെഹ്‌റു ജയിലിലെത്തി അവരെ സന്ദര്‍ശിച്ചതായി അദ്ദേഹം തന്നെ പുസ്തകത്തിലെഴുതിയിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ വിസമ്മതിച്ചിട്ട് പോലും ഗാന്ധിജി ജയിലിലെത്തി തടവിലുള്ള ഭഗത് സിങിനെ കണ്ടിരുന്നു". ഇര്‍ഫാന്‍ ഹബീബ് ട്വിറ്ററില്‍ കുറിച്ചു.

"പ്രിയ പ്രധാനമന്ത്രി, ദയവായി ഞങ്ങളെ ഇനിയെങ്കിലും ഇങ്ങനെ നാണം കെടുത്തരുത്. അത് നിങ്ങളുടെ തെറ്റല്ലെന്ന് എനിക്കറിയാം. നിങ്ങളുടെ ഗവേഷകര്‍ നിങ്ങളെ തെറ്റിക്കുകയാണ്. 1929ല്‍ മിയാന്‍വാലി ജയിലിലെ നിരാഹാര സമരത്തിന് ശേഷം നെഹ്‌റു ഭഗത് സിങിനെ സന്ദര്‍ശിച്ചിരുന്നു. അത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്''. രാജേഷ് മഹാപത്ര പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു.

"ഒരു തകരാറുമില്ല, ഒരു ഗവേഷകരുമില്ല. മനഃപൂര്‍വ്വമാണ് ഇത്തരം നുണകളും കള്ളങ്ങളും പൊള്ളയായി പറയുന്നത്. ഗാന്ധിജിയില്‍ നിന്നും വ്യത്യസ്തനായ ആ ഗുജറാത്തിക്കാരന്‍ തെരഞ്ഞെടുപ്പില്‍ വിജയ്ക്കാന്‍ എന്തും ചെയ്യും". രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ മോദിയെ വിമര്‍ശിച്ചു.

Story by
Read More >>