ബിജെപിയുടെ ലക്ഷ്യം ഹിന്ദു-മുസ് ലിം വിഭജനമെന്ന് അരുൺ ഷൂരി

Published On: 26 Jun 2018 10:00 AM GMT
ബിജെപിയുടെ ലക്ഷ്യം ഹിന്ദു-മുസ് ലിം വിഭജനമെന്ന് അരുൺ ഷൂരി

ന്യൂഡൽഹി: ഹിന്ദുക്കളെയും മുസ് ലിംകളെയും വിഭജിക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പിയുടേതെന്ന് മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി. കോൺഗ്രസ് നേതാവ് സൈഫുദീൻ സോസിന്‍റെ പുസ്തക പ്രകാശന ചടങ്ങിലാണ് മുൻ ബി.ജെ.പി നേതാവും ഇപ്പോൾ കടുത്ത വിമർശകനുമായ അരുൺ ഷൂരിയുടെ മോദി സർക്കാറിനെ വിമർശിച്ചത്.

കശ്മീരിലെ യഥാർഥ ചരിത്രം മനസിലാക്കുകയും പ്രശ്നത്തിന് പരിഹാരം കാണുകയും ആണ് വേണ്ടത്. പാകിസ്താൻ, ചൈന അടക്കമുള്ള അയൽ രാജ്യങ്ങളുടെ കാര്യത്തിൽ ബി.ജെ.പി സർക്കാറിന് ഒരു ദീർഘകാല നയവുമില്ല. സാഹചര്യത്തിന് അനുസൃതവും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയും ഉള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. ഹിന്ദുക്കളെയും മുസ് ലിംകളെയും വിഭജിക്കുക എന്നതാണ് തന്ത്രമെന്നും ഷൂരി പറഞ്ഞു.

Top Stories
Share it
Top