10 കോടിയില്‍ എത്രയെണ്ണം, മന്ത്രിമാരോട് തൊഴിലവസരങ്ങളുടെ കണക്ക് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

Published On: 2018-05-08 12:00:00.0
10 കോടിയില്‍ എത്രയെണ്ണം, മന്ത്രിമാരോട് തൊഴിലവസരങ്ങളുടെ കണക്ക് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2014 ല്‍ പ്രഖ്യാപിച്ച 10 കോടി തൊഴിലവസരങ്ങളില്‍ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നതിന്റെ കണക്കെടുപ്പുമായി മോദി സര്‍ക്കാര്‍. നാല് വര്‍ഷത്തെ ഭരണത്തിനിടെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന കണക്ക് തയ്യാറാക്കാന്‍ മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടു. നാല് വര്‍ഷത്തിനിടെ നടപ്പിലാക്കിയ പദ്ധതികളുടെയും അതുവഴിയുണ്ടായ ജോലികളെയും സംബന്ധിച്ച റിപ്പോര്‍ട്ടാണ് മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

2014ലെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിക്കായാണ് പ്രധാനമന്ത്രിയുടെ ഈ ശ്രമം. മെയ് 26 നാണ് മോദി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തീകരിക്കുന്നത്.

മുംബൈ ആസ്ഥാനമായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടെ കണക്ക് പ്രകാരം നിലവില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 5.86 ശതമാനമാണ്. ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം എത്ര തൊഴിലവസരങ്ങള്‍ ഉണ്ടായെന്നതിനെ പറ്റി ഔദ്യോഗിക രേഖകളില്ല. അതോടൊപ്പം നോട്ട് നിരോധനം തൊഴിലവസരങ്ങള്‍ കുറയാനും കാരണമായി.

Top Stories
Share it
Top