ഇന്ധന വില വര്‍ദ്ധനവിനെ ന്യായീകരിച്ചും, മോദി സര്‍ക്കാരിനെ പുകഴ്ത്തിയും അമിത് ഷാ

ന്യൂ​ഡ​ൽ​ഹി: നരേന്ദ്ര മോദി സർക്കാറിനെ പുകഴ്ത്തിയും ഇന്ധന വിലവർദ്ധനവിനെ ന്യായീകരിച്ചും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ യുടെ വാർത്താ സമ്മേളനം. ...

ഇന്ധന വില വര്‍ദ്ധനവിനെ ന്യായീകരിച്ചും, മോദി സര്‍ക്കാരിനെ പുകഴ്ത്തിയും അമിത് ഷാ

ന്യൂ​ഡ​ൽ​ഹി: നരേന്ദ്ര മോദി സർക്കാറിനെ പുകഴ്ത്തിയും ഇന്ധന വിലവർദ്ധനവിനെ ന്യായീകരിച്ചും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ യുടെ വാർത്താ സമ്മേളനം.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ കാലത്ത് ഉ​ണ്ടാ​യി​രു​ന്ന വി​ല ത​ന്നെ​യാ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​തേ വി​ല മൂ​ന്നു ദി​വ​സം​കൊ​ണ്ട് നി​ങ്ങ​ൾ​ക്ക് മ​ടു​ത്തോ​യെ​ന്നും അമിത്​ ഷാ ചോ​ദി​ച്ചു. പെ​ട്രോ​ൾ ഡി​സ​ൽ വി​ല വ​ർ​ദ്ധ​ന​യ്ക്കെ​തി​രെ ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രി​ഹാ​ര​ത്തി​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഇ​തേ​ക്കു​റി​ച്ച് ചി​ന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നോട്ട് നിരോധനം, ജി.എസ്​.ടി തുടങ്ങിയവ മികച്ച സാമ്പത്തിക പരിഷ്ക്കരണങ്ങളായിരുന്നുവെന്നും കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതിയുടെ ​ഗുണങ്ങൾ 22 കോടിയോളം പാവപ്പെട്ട കൂടുംബങ്ങൾക്ക് ലഭിച്ചുവെന്നും ജനങ്ങൾ ബി.ജെ.പി ഭരണത്തിൽ സന്തുഷ്ടരാണെന്നും അമിത് ഷാ പറഞ്ഞു. ഇതിൻെറ തെളിവാണ് പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ വിജയങ്ങൾ. ദക്ഷിണേന്ത്യയിൽ അധികാരം നേടുക എന്നതാണ്​ ബി.ജെ.പിയുടെ ഭാവിയിലെ ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.

2019 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾക്ക് സ്വാ​ധീ​നം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ലെന്നും പ്ര​തി​പ​ക്ഷം നു​ണ​യു​ടെ രാ​ഷ്ട്രീ​യ​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെന്നും അമിത് ഷാ പറഞ്ഞു. മോ​ദി​യെ പു​റ​ത്താ​ക്കു​ക മാ​ത്ര​മാ​ണ് അ​വ​രു​ടെ ല​ക്ഷ്യം. ബി​ജെ​പി​യു​ടെ ല​ക്ഷ്യം അ​ഴി​മ​തി​യും ദാ​രി​ദ്ര്യ​വും ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന​തും. അ​ഴി​മ​തി ര​ഹി​ത ഭ​ര​ണ​മാ​ണ് മോ​ദി സ​ർ​ക്കാ​ർ ഉ​റ​പ്പ് വ​രു​ത്തു​ന്ന​ത്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​മി​ത് ഷാ കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാറി​​ൻെറ നാലാം വാർഷികത്തിൽ ഭരണനേട്ടങ്ങളെക്കുറിച്ചുള്ള വാർത്ത സമ്മേളനത്തിലായിരുന്നു അമിത്​ ഷായുടെ പ്രതികരണം.

Story by
Read More >>