പരസ്യ പ്രചാരണങ്ങൾക്ക് മോദി സർക്കാർ ചെലവഴിച്ചത് 4,343.26 കോടി രൂപ

Published On: 2018-05-14 15:30:00.0
പരസ്യ പ്രചാരണങ്ങൾക്ക് മോദി സർക്കാർ ചെലവഴിച്ചത് 4,343.26 കോടി രൂപ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം ഇത് വരെ പരസ്യ പ്രചാരണങ്ങൾക്ക് ചെലവാക്കിയത് 4,343.26 കോടി രൂപ. വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ മാധ്യമങ്ങളിലൂടെ നൽകിയ പരസ്യങ്ങൾക്കും സർക്കാർ പദ്ധതികളുടെ പ്രചാരണത്തിനു വേണ്ടിയാണ് ഇത്രയും തുക ചെലവാക്കിയത്.

വിവരാവകാശ പ്രവർത്തകനായ അനിൽ ഗൽഗാലിക്ക് ബ്യുറോ ഓഫ് കമ്മൂണിക്കേഷൻ നൽകിയ വിവരാവകാശ രേഖയാണ് മോദിസർക്കാരിന്റെ പ്രചാരണ ചിലവ് പുറത്ത് കൊണ്ടുവന്നത്.

ബി ഓ സി യുടെ സാമ്പത്തിക ഉപദേശകൻ തപൻ സൂത്രധാർ ഒപ്പിട്ട രേഖ പ്രകാരം ജൂൺ 2014 -2015 വർഷം 424.85 കോടി രൂപ അച്ചടി മാധ്യങ്ങളിലെ പരസ്യത്തിനും, 448.97 കോടി രൂപ ഇലക്ട്രോണിക് മാധ്യമങ്ങൾക്കും, 72.72 കോടി രൂപ ഔട്ട് ഡോർ പബ്ലിസിറ്റിക്കും വേണ്ടി ചിലവാക്കി. 2015 -2016 ൽ 1171.11 കോടി രൂപയും, 2016-2017 ൽ 1263.15 കോടി രൂപയും .2017 -2018 ൽ 955.46 കോടി രൂപയും പരസ്യ പ്രാചാരണത്തിനായി ചിലവഴിച്ചിട്ടുണ്ട്.

Top Stories
Share it
Top