പാലിനും ബെന്‍സിനും ഒരു നികുതിയോ? കോണ്‍ഗ്രസിനെ എതിര്‍ത്ത് മോദി

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി ഒറ്റ സ്ലാബാക്കി മാറ്റുമെന്ന കോണ്‍ഗ്രസ് പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ നിലപാട്...

പാലിനും ബെന്‍സിനും ഒരു നികുതിയോ? കോണ്‍ഗ്രസിനെ എതിര്‍ത്ത് മോദി

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി ഒറ്റ സ്ലാബാക്കി മാറ്റുമെന്ന കോണ്‍ഗ്രസ് പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ നിലപാട് രാജ്യത്ത് ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന് മോദി പറഞ്ഞു. ഒറ്റ നികുതിയാക്കുമ്പോള്‍ മെഴ്‌സിഡസ് ബെന്‍സിനും പാലിനും ഒരു നികുതിയാക്കുന്നത് എങ്ങനെയെന്ന് മോദി ചോദിച്ചു. ജി.എസ്.ടിയുടെ ഒന്നാം വാര്‍ഷികത്തില്‍ സ്വാരാജ് മാഗസീനിന് അനുവദിച്ച അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം.

കോണ്‍ഗ്രസുകാര്‍ പറയുന്നത് ഒറ്റ ജി.എസ്.ടി നിരക്ക് കൊണ്ടുവരുമെന്നാണ്, നിലവില്‍ നികുതിയില്ലാത്തതും, അഞ്ച്, പതിനെട്ട് നിരക്കുകളില്‍ നികുതി ഈടാക്കുന്നതുമായ ഭക്ഷ്യ വസ്തുക്കള്‍ക്ക് നികുതി ഈടാക്കുമെന്നതാണ് കോണ്‍ഗ്രസ് പറയുന്നത്. മോദി പറഞ്ഞു. സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ അവശ്യസാധനങ്ങളെ നികുതിപരിധിയില്‍നിന്ന് ഒഴിവാക്കി, മറ്റുള്ളവയ്ക്ക് 18% നികുതി എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ആശയം.

70 ശതമാനത്തോളം പരോക്ഷ നികുതിദായകരില്‍ വര്‍ദ്ധനവുണ്ടായെന്നും ചെക്ക് പോസ്റ്റുകള്‍ ഇല്ലാതാക്കാനും 17 നികുതികളെയും 23 സെസ്സുകളെയും ഒറ്റ നികുതിയാക്കി മാറ്റാനും ഒരു വര്‍ഷം കൊണ്ട് ജി.എസ്.ടിക്ക് സാധിച്ചെന്ന് മോദി പറഞ്ഞു.

Story by
Read More >>