ബംഗാളില്‍ ദുര്‍ഗാ പൂജ ഭീഷണിയില്‍; മമതാ ബനാര്‍ജിക്ക് മോദിയുടെ വിമര്‍ശനം

Published On: 2018-07-16 14:30:00.0
ബംഗാളില്‍ ദുര്‍ഗാ പൂജ ഭീഷണിയില്‍; മമതാ ബനാര്‍ജിക്ക് മോദിയുടെ വിമര്‍ശനം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാറിന്റെ പദ്ധതികളെ കുറിച്ച് വിശദീകരിക്കാന്‍ കൊല്‍ക്കത്തയിലെത്തിയ മോദി മമത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

ബംഗാളില്‍ മമതയുടേത് പ്രീണന രാഷ്ട്രീയമാണെന്നും ബംഗാളിന്റെ ഹൃദയമിടിപ്പായ ദുര്‍ഗാ പൂജ പോലും ഭീഷണിയിലാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ദുര്‍ഗാ പൂജയും മുഹറവും ഒന്നിച്ച് വരുന്നതിനാല്‍ മുഹറം ദിനത്തില്‍ ആഘോഷങ്ങള്‍ പാടില്ലെന്ന മമതയുടെ നിര്‍്‌ദ്ദേശമാണ് മോദി ആയുധമാക്കിയത്.

എന്ത് നടക്കാനും സിന്റിക്കേറ്റുകള്‍ക്ക് പണം നല്‍കേണ്ട സാഹചര്യമാണ് ബംഗാളില്‍. ഇടതു ഭരണത്തെക്കാള്‍ മോശം സാഹചര്യമാണ് ബംഗാളില്‍ നിലനില്‍ക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കാന്‍ 34 വര്‍ഷം കാത്തിരുന്നെങ്കിലും അടുത്ത മാറ്റത്തിനായി ബംഗാള്‍ ജനത അധികം കാത്തിരിക്കേണ്ടെന്നും മോദി പറഞ്ഞു.

Top Stories
Share it
Top