മണ്ടത്തരങ്ങള്‍ നിര്‍ത്തൂ, ബി.ജെ.പി നോതാക്കള്‍ക്ക് നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്

Published On: 22 April 2018 10:45 AM GMT
മണ്ടത്തരങ്ങള്‍ നിര്‍ത്തൂ, ബി.ജെ.പി നോതാക്കള്‍ക്ക് നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പാര്‍ട്ടിയെ വെട്ടിലാക്കുന്ന നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെ നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്. തെറ്റുകളെ മാദ്ധ്യമങ്ങള്‍ ആഘോഷമാക്കുകയാണെന്ന് മോദി നേതാക്കളോട് പറഞ്ഞു. നരേന്ദ്രമോദി ആപ്പിലൂടെ ബി.ജെ.പി ജനപ്രതിനിധികളുമായുള്ള വിഡിയോ കോണ്‍ഫറന്‍സിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

തെറ്റുകളെ മാദ്ധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്, ക്യാമറ കാണുമ്പോള്‍ സംസാരിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത, ഇതില്‍ തെറ്റുകളെ മാത്രമെ എടുക്കുന്നുള്ളൂ മോദി പറഞ്ഞു.
കഠ്‌വ സംഭവത്തില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികള്‍ക്ക് അനുകൂലമായി സംസാരിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം മഹാഭാരത കാലത്ത് ഇന്റെര്‍നെറ്റ് സൗകര്യം ഉണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ധേവിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് മോദി മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം ബലാത്സംഗം സര്‍വ്വസാധാരണമാണെന്നും ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ അമിത പ്രാധാന്യം നല്‍കരുതെന്നുമാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗംഗ്‌വാറ് ഇന്ന് ട്വിറ്ററില്‍ പറഞ്ഞത്.

Top Stories
Share it
Top