മോദിയുടെ ഭീഷണി അംഗീകരിക്കാനാവില്ല; രാഷ്ട്രപതിക്ക് കത്തുമായി മന്‍മോഹന്‍ സിങ്

Published On: 2018-05-14 10:30:00.0
മോദിയുടെ ഭീഷണി അംഗീകരിക്കാനാവില്ല; രാഷ്ട്രപതിക്ക് കത്തുമായി മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അനാവശ്യമായ ഭീഷണികളും മോശമായ ഭാഷയും ഉപയോഗിക്കുന്നത് രാഷ്ട്രത്തിന്റെ ഉന്നതപദവിക്ക് യോജിക്കാത്തതാണെന്നും ഇക്കാര്യത്തില്‍ മോദി അതീവ ശ്രദ്ധ ചെലുത്തണമെന്നും ചൂണ്ടിക്കാട്ടി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ളവ കോണ്‍ഗ്രസ്സ് നേതാക്കള്‍ രാഷ്ട്രപതിക്ക് കത്തയച്ചു.

ഒരു ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രി പ്രധാനപ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും ആലോചിക്കാന്‍ കൂടി സാധിക്കാത്തതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മെയ് ആറിന് മോദി കര്‍ണാടകയില്‍ നടത്തിയ പ്രസംഗം കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ' കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രദ്ധിച്ചുകേള്‍ക്കുക. നിങ്ങള്‍ നിങ്ങളുടെ പരിധി കടക്കുമ്പോള്‍ ഇത് മോദിയാണെന്നോര്‍ക്കുക, നിങ്ങള്‍ അതിന് വിലകൊടുക്കേണ്ടി വരും' എന്ന് മോദി പ്രസംഗത്തിനിടെ പരാമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പദവി രാഷ്ട്രീയവും വ്യക്തിപരവുമായ നേട്ടത്തിന് മോദി ഉപയോഗിക്കുകയാണെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചു.

Top Stories
Share it
Top