കാലവര്‍ഷം കനക്കുന്നു; ജാഗ്രത നിര്‍ദ്ദേശം

Published On: 10 Jun 2018 3:45 AM GMT
കാലവര്‍ഷം കനക്കുന്നു;  ജാഗ്രത നിര്‍ദ്ദേശം

വെബ്‌ഡെസ്‌ക്: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളം, കര്‍ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായി. കേരളത്തില്‍ കാലവര്‍ഷം കനക്കുമ്പോള്‍ മരണം 10 ആയി. മതിലിടിഞ്ഞും വെളളകെട്ടില്‍ വീണും അപകടങ്ങള്‍ വ്യാപകമാകുന്നു. അപകടം തരണം ചെയ്യുന്നതിന് വയനാട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കാറ്റും മഴയും കൂടുതല്‍ അപകടങ്ങള്‍ വിതക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കേരളം,കര്‍ണാടകം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുംബൈ നഗരത്തില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്ര സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയുണ്ടായതായി എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താനെ ജില്ലയില്‍ മഴക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഒരാള്‍ മത്സ്യതൊഴിലാളിയാണ്. ഇടിമിന്നലേറ്റാണ് മരണം. റോഡില്‍ സ്‌കൂട്ടറിടിച്ച് സ്ത്രീ മരിച്ചതാണ് മറ്റൊന്ന്. പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

Top Stories
Share it
Top