മുംബൈയില്‍ രൗദ്രഭാവമായി കാലവര്‍ഷം

Published On: 2018-06-09 08:30:00.0
മുംബൈയില്‍ രൗദ്രഭാവമായി കാലവര്‍ഷം

മുംബൈ: മുംബൈയില്‍ നഗരത്തെ നടുക്കി കാലവര്‍ഷമെത്തി. രണ്ട് വിമാനങ്ങള്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. ശക്തിയായ മഴ തുടരുമെന്ന് ദേശീയ കാലാവാസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജുണ്‍ 12 വരെ കടലില്‍ ഇറങ്ങരുതെന്നാണ് മത്സ്യതൊഴിലാളികള്‍ക്കുളള നിര്‍ദ്ദേശം. ശനിയാഴ്ച തന്നെ കാലവര്‍ഷമെത്തുമെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top Stories
Share it
Top