പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം; മുത്തലാഖ് ബില്ല് പരിഗണനക്ക്‌

Published On: 2018-07-18 03:15:00.0
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം; മുത്തലാഖ് ബില്ല് പരിഗണനക്ക്‌

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നു തുടങ്ങും. സര്‍ക്കാരിനെതിരെ സംയുക്ത പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് ഇന്ന് നോട്ടീസ് നല്കും. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപി അവിശ്വാസ പ്രമേയം നല്കിയിട്ടുണ്ട്. അതേസമയം, അവിശ്വാസ പ്രമേയങ്ങള്‍ ഇന്ന് പരിഗണിക്കാന്‍ സാധ്യതയില്ല.

സഭ വിവിധ വിഷയങ്ങളില്‍ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശി തരൂര്‍ എംപിയുടെ ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ആയുധമാക്കാനാണ് ബിജെപി തീരുമാനം. ലോക്‌സഭയിലും രാജ്യസഭയിലും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ നടക്കും.

ജൂലൈ 18 മുതല്‍ ആഗസ്ത് 10 വരെയാണ് വര്‍ഷകാല സമ്മേളനം. 2019 ലെ ലോക്സഭാതെരഞ്ഞുടുപ്പിന് നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന സുപ്രധാനനിയമനിര്‍മ്മാണം പാസാക്കിയെടുക്കാനുളള ശ്രമത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍. പ്രത്യേക ഒ ബി സി കമ്മീഷന്‍ സ്ഥാപിക്കുന്നതായിരിക്കും സര്‍ക്കാറിന്റെ മുഖ്യലക്ഷ്യം.

മുത്തലാഖ് കുറ്റകരമാക്കുന്ന ബില്ല് അവതരിപ്പിക്കുന്നത് സര്‍ക്കാറിന്റെ മുഖ്യഅജണ്ടകളില്‍ ഒന്നാകും. കഴിഞ്ഞ മാസങ്ങളില്‍ രൂപം നല്‍കിയ ആറ് ഓര്‍ഡിനന്‍സുകള്‍ ബില്ലുകളാക്കുകയു സുപ്രധാനലക്ഷ്യമാണെന്ന് ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌

Top Stories
Share it
Top