പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം ഇന്ന് ;പാര്‍ലമെന്റ് സമ്മേളനം ചര്‍ച്ചയാകും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വൈകുന്നേരം പാര്‍ലമെന്റ് മന്ദിരത്തിലെ...

 പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം ഇന്ന് ;പാര്‍ലമെന്റ് സമ്മേളനം ചര്‍ച്ചയാകും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വൈകുന്നേരം പാര്‍ലമെന്റ് മന്ദിരത്തിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന്റെ ഓഫീസിലാണ് യോഗം. ജൂലൈ 18നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നത്.

രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ചര്‍ച്ചയാവും. അതേസമയം,ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന കാര്യത്തില്‍ ഇനിയും സമവായമായിട്ടില്ല. ഇടതു പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രാദേശിക പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ എങ്ങനെ പ്രതിരോധിക്കണം എന്നതും ചര്‍ച്ചയാവും.

Story by
Read More >>