ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണം മോദിയുടെ ജനപ്രീതിയെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെടുത്തി കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മെഗ്‌വാള്‍....

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണം മോദിയുടെ ജനപ്രീതിയെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെടുത്തി കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മെഗ്‌വാള്‍. മോദിയുടെ ജനപ്രീതി വര്‍ദ്ധിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നായിരുന്നു കേന്ദ്രമന്ത്രയുടെ പ്രതികരണം.

പ്രധാനമന്ത്രി പുതിയ പല പദ്ധതികളും നടപ്പിലാക്കുകയാണ്. ഇതിനോട് എതിര്‍പ്പുള്ളവരുടെ പ്രതികരണങ്ങളാണ് ആള്‍ക്കൂട്ട കൊലപാതകളെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.ബിഹാര്‍ തെരഞ്ഞെടുപ്പ് കാലത്ത് അവാര്‍ഡ് വാപസി ആയിരുന്നു, ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട കൊല. 2019 ലെ തെരഞ്ഞെടുപ്പില്‍ പുതിയ എന്തെങ്കിലും സംഭവിച്ചേക്കാം. 1984 സിഖ് കലാപമാണ് രാജ്യം കണ്ട ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലപാതകമെന്നും മന്ത്രി പറഞ്ഞു.

രാജസ്ഥാനിലെ അല്‍വാറിലെ ആള്‍ക്കൂട്ട കൊലയെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. പശുവിനെ കടത്തിയെന്നാരോപിച്ച് രാജസ്ഥാനില്‍ ശനിയാഴ്ചയാണ് അക്ബര്‍ ഖാന്‍ എന്നയാളെ ആള്‍ക്കൂട്ടം അടിച്ച് കൊന്നത്.

Story by
Read More >>