മൂന്നാമതൊരു മകളെ വേണ്ട; ഡല്‍ഹിയില്‍ അമ്മ നവജാത ശിശുവിനെ കൊന്നു

Published On: 4 Aug 2018 4:00 PM GMT
മൂന്നാമതൊരു മകളെ വേണ്ട; ഡല്‍ഹിയില്‍ അമ്മ നവജാത ശിശുവിനെ കൊന്നു

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ അമ്മ നവജാത ശിശുവിനെ കൊന്നു. മൂന്നാമതും പെണ്‍കുഞ്ഞുണ്ടായതാണ് കൊല്ലാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നരയിനാ ഗ്രാമത്തിലെ റീത ദേവിയാണ് പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിനെ കൊന്നത്. സംഭവസമയത്ത് അവരുടെ സഹായിയും ഉണ്ടായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: റീത ദേവിയെ കഴിഞ്ഞ ശനിയാഴ്ചയാണ് മോത്തി നഗരിലെ ഇ.എസ്.ഐ.സി. ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കിയത്. ഉച്ചയോടെ പ്രസവവേദന അുഭവപ്പെട്ട ഇവര്‍ പിറ്റേന്ന് രാവിലെ 3.50 ഓടു കൂടി ദേവി പ്രസവിച്ചു. പ്രസവശേഷം 7 മണിക്ക് ഡോക്ടര്‍മാരുടെ പരിശോധയില്‍ കുഞ്ഞ് ആരോഗ്യവതിയായിരുന്നു. എന്നാല്‍ ഒമ്പത് മണിയോടെ കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് റീതാ ദേവി ഡോക്ടറെ വിളിച്ചുവരുത്തുകയായിരുന്നു.

തുടര്‍ന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ കുട്ടി മരിച്ചതായി കണ്ടെത്തി. മൂക്കിനടുത്തായും ചുണ്ടിലും മുറിവുകളും കണ്ടെത്തി. ഇതെതുടര്‍ന്ന് ഡോക്ടര്‍മാര്‍ തങ്ങളെ വിവരമറിയിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുന്ന സമയത്ത് ഭര്‍ത്താവ് മഹ്തോ സ്ഥലത്തുണ്ടായിരുന്നില്ല. മക്കളെ കാണുന്നതിനായി വീട്ടിലായിരുന്നു. ഭാര്യയ്ക്ക് മുന്നാമതൊരു പെണ്‍കുഞ്ഞിനെ വേണ്ടെന്ന പറഞ്ഞതിന്റെ പേരില്‍ പലപ്പോഴും വഴക്കിട്ടിരുന്നുവെന്നും തനിക്ക് ആണായാലും പെണ്ണായാലും പ്രശ്നമില്ലായിരുന്നെന്നും ദേവിയുടെ ഭര്‍ത്താവ് മഹ്തോ പറഞ്ഞു.

ദേവിയുടെ പേരില്‍ പൊലീസ് കേസെടുത്തു. കുറ്റകൃത്യത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞി്ന്റ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ദേവിയേയും അവരുടെ സഹായിയേയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Top Stories
Share it
Top