അമ്മയും മകനും മരിച്ചു : നേത്രദാനത്തിലൂടെ നാലു പേര്‍ക്ക് വെളിച്ചമായി കുടുബം 

ബെര്‍ഹാംപൂര്‍: അമ്മയെയും മകനെയും നഷ്ടപ്പെട്ട കുടുംബം ഇരുവരുടെയും കണ്ണുകള്‍ നാല് പേര്‍ക്ക് ദാനം ചെയ്തു. ഒഡീഷയിലെ ബെര്‍ഹാംപൂര്‍ ജില്ലയിലാണ് സംഭവം....

അമ്മയും മകനും മരിച്ചു : നേത്രദാനത്തിലൂടെ നാലു പേര്‍ക്ക് വെളിച്ചമായി കുടുബം 

ബെര്‍ഹാംപൂര്‍: അമ്മയെയും മകനെയും നഷ്ടപ്പെട്ട കുടുംബം ഇരുവരുടെയും കണ്ണുകള്‍ നാല് പേര്‍ക്ക് ദാനം ചെയ്തു. ഒഡീഷയിലെ ബെര്‍ഹാംപൂര്‍ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ചയാണ് 78കാരിയായ പാര്‍വ്വതി മരിച്ചത്. പിറ്റേദിവസം രാവിലെ 47കാരനായ മകനും വിട പറഞ്ഞു.

രണ്ട് പേരുടെയും അപ്രതീക്ഷിത മരണത്തില്‍ മനംനൊന്ത കുടുംബം പക്ഷെ,നാല് പേരെ കാഴ്ചയുടെ ലോകത്തെത്തിക്കുകയായിരുന്നു. ബെര്‍ഹാംപൂരിലെ എംകെസിജി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേത്ര ബാങ്കിനാണ് കണ്ണുകള്‍ ദാനം ചെയ്തത്.

Story by
Read More >>