യുപിയിൽ യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി ചുട്ടുകൊന്നു

Published On: 15 July 2018 6:45 AM GMT
യുപിയിൽ യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി ചുട്ടുകൊന്നു

ലക്നൗ: ഉത്തർപ്രദേശിൽ മുപ്പത്തിയഞ്ചുകാരിയായ യുവതിയെ അഞ്ചുപേർ ചേർന്ന് മാനഭം​ഗപ്പെടുത്തി ക്ഷേത്രത്തിനു സമീപത്തെ യാഗശാലയിൽ ചുട്ടുകൊന്നു. സംബാൽ ജില്ലയിലാണു രാജ്യത്തെ നടുക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്.

രാജ്പുരയിലെ വീട്ടിൽ കുട്ടികളോടൊപ്പം ഉറങ്ങുകയായിരുന്നു സ്ത്രീയെ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ വീടുപൊളിച്ച് അകത്തുകയറിയ അഞ്ചംഗസംഘം പീഡിപ്പിക്കുകയായിരുന്നു. പീഡന ശേഷം തിരിച്ചു പോയ ആക്രമികൾ തിരിച്ചെത്തിയാണ് സ്ത്രീയെ യാഗശാലയിലേക്കു വലിച്ചിഴച്ചുകൊണ്ടു പോയി ചുട്ടുകൊന്നത്. ഇവരുടെ ഭർത്താവ്​ ഗാസിയാബാദിലാണ്​ ജോലി ചെയ്​തിരുന്നത്​.

ആക്രമണത്തിനിരയായിട്ടും യുവതി സഹായത്തിനായി വീടിനടുത്തുള്ള സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായില്ല. തുടർന്ന് അടുത്ത ബന്ധുവിനെ അറിയിച്ചു. അവർ പൊലീസിൽ വിവരമറിയിക്കുന്ന സമയത്തിനുള്ളിലാണ് അഞ്ചംഗസംഘം ക്രൂര കൃത്യം നടത്തിയത്. എന്നാൽ
ഇവർ ബന്ധുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ നിന്നും പീഡിപ്പിച്ചവരുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

അരം സിങ്​, മഹാവീർ, ചരൺ സിങ്​, ഗുല്ലു, കുമാർപാൽ എന്നിവരാണ് സംഭവത്തിനു പിന്നിലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിൽ രണ്ട്​ പേർ യുവതിയുടെ ഗ്രാമത്തിൽ നിന്നുള്ളവരാണ്​. അതേസമയം തീകൊളുത്തുന്നതിന്​ മുമ്പ്​ ഇവർ സഹായത്തിനായി ​പൊലീസിനെ ഫോൺ ചെയ്​തുവെങ്കിലും മറുപടി ഉണ്ടായില്ലെന്ന് ഭർത്താവ്​ നൽകിയ പരാതിയിൽ ആരോപിക്കുന്നു.

യുവതിയെ ഇവർ നിരന്തരമായി ശല്യം ചെയ്​തിരുന്നുവെന്നും റിപ്പോർട്ടുണ്ട്​. കേസുമായി ബന്ധപ്പെട്ട് ഇതുവരെ​ ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ല. യുവതിയുടെ അവസാന ഫോൺ കോളി​​​​ൻെറ ഒാഡിയോ ക്ലിപ്പ്​ ലഭിച്ചിട്ടുണ്ട്​. ഇത്​ കേസിൽ നിർണായക തെളിവാകുമെന്ന് എ.ഡി.ജി.പി പ്രേം പ്രകാശ്​ പറഞ്ഞു.

Top Stories
Share it
Top