ധോണി നമ്പര്‍ വൺ; മറികടന്നത് സച്ചിനേയും കോഹ്ലിയേയും 

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ കായികതാരമായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ നായകൻ വിരാട് കോലി,...

ധോണി നമ്പര്‍ വൺ; മറികടന്നത് സച്ചിനേയും കോഹ്ലിയേയും 

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ കായികതാരമായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ നായകൻ വിരാട് കോലി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ എന്നിവരെ മറികടന്നാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. യുകെ ആസ്ഥാനമായ യുഗോവ് നടത്തിയ സർവേയിലാണ് കൂടുതൽ വോട്ടുകൾ നേടി ധോണി വിജയിച്ചത്.

ഇംഗ്ലണ്ടിലെ മോശം പ്രകടനത്തിന്റെ പേരിൽ പഴി കേൾക്കുകയും വിരമിക്കണമെന്ന് വിമർശകർ ആവശ്യപ്പെടുന്നതിനിടയിലുമാണ് ധോണി ഇന്ത്യയിലെ ജനപ്രീതിയുള്ള കായികതാരമാണെന്ന സർവേ ഫലം പുറത്തു വന്നത്. 7.7% വോട്ടുകളാണ് ധോണിക്ക് കിട്ടിയത്. 6.8% വോട്ടുനേടിയ സച്ചിനാണ് രണ്ടാമതെത്തിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി 4.8% വോട്ടുനേടി മൂന്നാമതായി.

ഇന്ത്യയിൽ വിവിധ മേഖലയിൽ നടന്ന സർവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്(മറ്റ് മേഖലയിലെ തിരഞ്ഞടുപ്പിൽ) മാത്രമാണ് താരത്തെക്കാൾ ഉയർന്ന വോട്ട് കിട്ടിയത്. 2007 ട്വന്റി 20 ലോകകപ്പും 2011 ഐ.സി.സി ലോകകപ്പും ഇന്ത്യയ്ക്ക് നേടിക്കൊടുത്ത നായകനാണ് ധോണി. ഏകദിനത്തിൽ പതിനായിരം റൺസ് തികച്ച നാലാം ഇന്ത്യൻ താരവും.

Story by
Read More >>