റെയില്‍വേ സ്റ്റേഷനു ആര്‍ എസ് എസ് ചിന്തകന്റെ പേരു;  മു​ഗുൾസാരായ് സ്റ്റേഷന്‍ ഇനി ദീന്‍ദയാല്‍ ഉപാധ്യായ് ജംഗ്ഷന്‍   

ലഖ്‌നൗ: ഉത്തർപ്രദേശിലെ മുഗൽസാരായ് റെയിൽവെ സ്റ്റേഷന് ഇനി മുതൽ ആർ.എസ്.എസ് ചിന്തകൻറെ പേര്. സംസ്ഥാന സർക്കാറിന്റെ അപേക്ഷയെ തുടർന്നാണ് സ്റ്റേഷൻറെ പേര്...

റെയില്‍വേ സ്റ്റേഷനു ആര്‍ എസ് എസ് ചിന്തകന്റെ പേരു;  മു​ഗുൾസാരായ് സ്റ്റേഷന്‍ ഇനി ദീന്‍ദയാല്‍ ഉപാധ്യായ് ജംഗ്ഷന്‍   

ലഖ്‌നൗ: ഉത്തർപ്രദേശിലെ മുഗൽസാരായ് റെയിൽവെ സ്റ്റേഷന് ഇനി മുതൽ ആർ.എസ്.എസ് ചിന്തകൻറെ പേര്. സംസ്ഥാന സർക്കാറിന്റെ അപേക്ഷയെ തുടർന്നാണ് സ്റ്റേഷൻറെ പേര് ദീന്‍ദയാല്‍ ഉപാധ്യായ് ജങ്ഷന്‍ എന്നാക്കി മാറ്റിയത്. ആർ.എസ്. എസ് ചിന്തകനും ഭാരതീയ ജനസംഘത്തിൻറെ സ്ഥാപക നേതാവുമായ ദീന്‍ദയാൽ ഉപാധ്യയെ 1968 ല്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് മുഗൽസാരായ് റെയിൽവെ സ്റ്റേഷന് സമീപമായിരുന്നു.

റെയില്‍വേ സ്റ്റേഷന്റെ പേരു മാറ്റാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ തുടങ്ങിയവ‌ർ രം​ഗത്തെത്തിയിരുന്നു. നിങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്താല്‍ നഗരങ്ങളുടേയും സ്‌റ്റേഷനുകളുടേയും പേരു മാറും, എ.എ.പിക്ക് വോട്ടു ചെയ്താല്‍ നിങ്ങളുടെ കുട്ടികളുടെ ഭാവി മാറും- കെജ്രിവാള്‍ ട്വീറ്റിൽ കുറിച്ചു

ഹൗറ - ഡല്‍ഹി റൂട്ടിലുള്ള റെയില്‍വേ സ്‌റ്റേഷന്‍ രാജ്യത്തെ തിരക്കുള്ള നാലാമത്തെ റെയില്‍വേ സ്റ്റേഷനാണ്. ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ മാര്‍ഷലിങ് യാഡും ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും വലിയ വാഗണ്‍ അറ്റകുറ്റപ്പണി ശാലയുമുള്ളത് ഇവിടെയാണ്.

Story by
Read More >>