മുഹമ്മദ് അലി ജിന്ന മഹാനായിരുന്നുവെന്ന് ബിജപി എം.പി

ന്യൂഡല്‍ഹി: മുഹമ്മദ് അലി ജിന്ന 'മഹാപുരുഷന്‍' ആയിരുന്നുവെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ബിജെപി എംപി...

മുഹമ്മദ് അലി ജിന്ന മഹാനായിരുന്നുവെന്ന് ബിജപി എം.പി

ന്യൂഡല്‍ഹി: മുഹമ്മദ് അലി ജിന്ന 'മഹാപുരുഷന്‍' ആയിരുന്നുവെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ബിജെപി എംപി സാവിത്രി ഭായ് ഫൂലെ അഭിപ്രായപ്പെട്ടു. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ ജിന്നയുടെ ഫോട്ടോയുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ബിജെപി എംപിയുടെ പരാമര്‍ശം. പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായ പ്രസ്താവന. ലോക്‌സഭയില്‍ ജിന്നയുടെ പടം ഉണ്ടെന്നും എവിടെ വേണമെങ്കിലും അദ്ദേഹത്തിന്റെ പടം സ്ഥാപിക്കാമെന്നും ഫൂലെ പറഞ്ഞു.

'' ജിന്ന മഹാനായിരന്നു, അദ്ദേഹം രാജ്യത്തിന് വേണ്ടി പോരാടി. അദ്ദേഹത്തിന്റെ ഫോട്ടോ ലോക്‌സഭയില്‍ പതിച്ചിട്ടുണ്ട്. അദ്ദേഹം മാന്യമായി സ്മരിക്കപ്പെടണം. എവിടെയല്ലാം അദ്ദേഹത്തിന്റെ പടം ആവശ്യമുണ്ടോ അവിടെയെല്ലാം അത് സ്ഥാപിക്കണം. ദലിത് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുളള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് ഞാന്‍ യോജിക്കില്ല.'' ഉത്തരപ്രദേശില്‍ നിന്നുളള എംപിയാണ് സാവിത്രി ഭായ് ഫൂലെ.

'' രാജ്യത്തിന് സ്വാതന്ത്ര്യം നേടുന്നതിന് നിരവധി പേര്‍ ത്യാഗം സഹിച്ചിട്ടുണ്ട്. അവരുടെ ജാതി, മതം നോക്കരുത്. അവരുടെ ത്യാഗത്തിന് അര്‍ഹിക്കുന്ന ആദരവ് ലഭിക്കണം'' ഫൂലെ പറഞ്ഞു.

അലിഗഡ് വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ തൂങ്ങികിടക്കുന്ന മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവിശ്യപ്പെട്ട് ഏപ്രില്‍ മാസം ബിജെപി എം.എല്‍.എ സര്‍വ്വകലാശാല വിസിക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍, സര്‍വ്വകലാശാലയുടെ സ്ഥാപകരിലൊരാളണ് ജിന്ന. അദ്ദേഹത്തിന്റെ പടം ദശാബ്ദങ്ങള്‍ക്കു മുമ്പെ സ്ഥാപിച്ചതാണെന്നായിരുന്നു സര്‍വ്വകലാശാല അധികൃതരുട വാദം. പടം നീക്കം ചെയ്യാനുളള ശ്രമത്തിനിടെ പോലീസും സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

Story by
Read More >>