മുംബൈ റെയില്‍വേസ്റ്റേഷന്‍ വിദ്യാര്‍ഥികള്‍ ഉപരോധിക്കുന്നു

Published On: 2018-03-20 06:00:00.0
മുംബൈ റെയില്‍വേസ്റ്റേഷന്‍ വിദ്യാര്‍ഥികള്‍ ഉപരോധിക്കുന്നു

മുംബൈ: റെയില്‍വേയിയില്‍ അപ്രന്റിസ് തസ്തികയില്‍ ജോലി ചെയ്യുന്ന 500ഓളം വിദ്യാര്‍ഥികള്‍ സ്ഥിരനിയമനം ആവശ്യപ്പെട്ട് മുംബൈ റെയില്‍വേ സ്റ്റേഷന്‍ ഉപരോധിക്കുന്നു. രാവിലെ ഏഴുമണിയോടെ ദാദാറിനും മതുംഗ സ്റ്റേഷനും ഇടയിലുള്ള റെയില്‍പാളത്തില്‍ ആരംഭിച്ച സമരം അക്രമാസക്തമായി. പോലീസ് വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ നാലുവര്‍ഷത്തോളമായി റെയില്‍വേയിലേക്ക് റിക്രൂട്ട്‌മെന്റ് ഒന്നും തന്നെ നടക്കുന്നില്ലെന്നും ഇതില്‍ മനംനൊന്ത് 10 വിദ്യാര്‍ഥികല്‍ ആത്മഹത്യ ചെയ്തിട്ടുണ്ടൈന്നും സമരത്തില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ഥി പറയുന്നു. ഇനിയും അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവാന്‍ അനുവദിക്കില്ല. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തങ്ങളുമായി ചര്‍ച്ച നടത്തുന്നതുവരെ സമരം തുടുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ആക്ട് അപ്രന്റിസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്.

സമരത്തെത്തുടര്‍ന്ന് കുര്‍ള, ദാദാര്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ദാദാറിനും ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിനും ഇടയിലുള്ള സര്‍വ്വീസ് തടസ്സപ്പെട്ടതായി റെയില്‍വേ അറിയിച്ചു.

Top Stories
Share it
Top