മടുത്ത് മരിക്കാമെന്ന് കരുതി കൊട്ടേക്കര്‍;രക്ഷപ്പെടുത്തി നാട്ടുകാര്‍ 

Published On: 2018-07-31 09:15:00.0
മടുത്ത് മരിക്കാമെന്ന് കരുതി കൊട്ടേക്കര്‍;രക്ഷപ്പെടുത്തി നാട്ടുകാര്‍ 

മുംബൈ: കുടുംബപ്രശ്നം കാരണം റെയില്‍വെ ട്രാക്കില്‍ ആത്മഹത്യക്ക് ശ്രമിച്ചയാളെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പടുത്തി. മുംബൈ ഗര്‍ലാ റെയില്‍വെ സ്റ്റേഷനിലാണ് ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സെക്യുരിറ്റി ഓഫീസറായ നരേന്ദ്ര ദാമജി കൊട്ടേക്കര്‍ (54) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വില്‍ പതിഞ്ഞിട്ടുമുണ്ട്.

തിങ്കളാഴ്ച സീസണ്‍ യാത്രക്കാരനെ പന്‍വല്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ച് ഒരു പൊലീസുകാരന്‍ രക്ഷിച്ചിരുന്നു. ട്രെയിനിനു പിന്നാലെ ഓടിയ ഇയാള്‍ പാളയത്തിലേക്ക് വീഴുകയായിരുന്നു. ഇയാളെ പൊലീസുകാരനും യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഫെബ്രുവരിയില്‍ മുബൈയിലെ നൈഗോണ്‍ റെയില്‍വെ സ്റ്റേഷനില്‍ പാളയത്തിലേക്ക് തെന്നിവീണ ഏഴു വയസുകാരനെയും പൊലീസുകാരന്‍ രക്ഷിച്ചിരുന്നു.

#WATCH: A man was saved by Railway Protection Force (RPF) personnel & other passengers after he attempted to commit suicide at #Mumbai's Kurla railway station. (30.07.2018) (Source: CCTV) pic.twitter.com/6Yz5WB2Tsw

— ANI (@ANI) July 30, 2018

Top Stories
Share it
Top