മുംബൈയില്‍ കനത്ത മഴ: ഉപ്പളങ്ങളില്‍ നിന്നും 400 തൊഴിലാളികളെ ഒഴിപ്പിച്ചു

Published On: 2018-07-10 08:45:00.0
മുംബൈയില്‍ കനത്ത മഴ: ഉപ്പളങ്ങളില്‍ നിന്നും 400 തൊഴിലാളികളെ ഒഴിപ്പിച്ചു

വെബ്ഡസ്‌ക്: കഴിഞ്ഞ ഒരാഴ്ച്ചയായി തോരാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് മുംബൈയില്‍ വെളളം പൊങ്ങി. കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വിദ്യാലയങ്ങള്‍ അടച്ചിടാന്‍ മഹാരാഷ്ട്ര വിദ്യാഭ്യാസമന്ത്രി വിനോദ് തവാടെ ഉത്തരവിട്ടു. അതിനിടെ ഉപ്പളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 400 തൊഴിലാളികളെ കേന്ദ്ര ദുരന്തനിവാരണ സേന ഒഴിപ്പിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യ്തു.

Top Stories
Share it
Top