തന്റെ പ്രസ്താവന ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു- നവാസ് ഷെരീഫ്

ലാഹോര്‍: 2008ല്‍ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം എല്ലാ ഭാഗത്തുനിന്നും വിമര്‍ശനം നേരിട്ടുവെന്ന് മുന്‍...

തന്റെ  പ്രസ്താവന  ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു- നവാസ് ഷെരീഫ്

ലാഹോര്‍: 2008ല്‍ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം എല്ലാ ഭാഗത്തുനിന്നും വിമര്‍ശനം നേരിട്ടുവെന്ന് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. തന്റെ പ്രസ്താവന ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും ഡോണ്‍ മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് അനുകൂലമായി പ്രതികരിച്ചതിന് തന്റെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ ഭീകര സംഘനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇസ്ലാമാബാദിന്റെ നയത്തെ ചോദ്യം ചെയ്തും അദ്ദേഹം സംസാരിച്ചിരുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ പേര് എടുത്ത് പറയാതെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാനും 150 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം നടത്താനും അനുവദിക്കേണ്ടിയിരുന്നോവെന്നും അദ്ദേഹം ചോദിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിക്കാത്തതെന്തേയെന്നും അദ്ദേഹം ചോദിച്ചു.

Story by
Read More >>