മാനസികാസ്വാസ്ഥ്യമുള്ള യുവതി എട്ടുമാസം പ്രായമായ മകനെ കൊന്നു

ന്യൂഡല്‍ഹി:മാനസികാസ്വാസ്ഥ്യമുള്ള യുവതി എട്ടു മാസം പ്രായമായ മകനെ വെട്ടിനുറുക്കി.ഡല്‍ഹിയിലെ അമാന്‍ വിഹാറിലാണ് ഈ ദാരുണ സംഭവം.യുവതി കത്തി ഉപയോഗിച്ച്...

മാനസികാസ്വാസ്ഥ്യമുള്ള യുവതി എട്ടുമാസം പ്രായമായ മകനെ  കൊന്നു

ന്യൂഡല്‍ഹി:മാനസികാസ്വാസ്ഥ്യമുള്ള യുവതി എട്ടു മാസം പ്രായമായ മകനെ വെട്ടിനുറുക്കി.ഡല്‍ഹിയിലെ അമാന്‍ വിഹാറിലാണ് ഈ ദാരുണ സംഭവം.യുവതി കത്തി ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.സംഭവ ദിവസം അമ്മയും കുഞ്ഞും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. മറ്റ് രണ്ട് മക്കള്‍ മുത്തച്ഛന്റെ വീട്ടിലേക്കു പോയതായിരുന്നു. ജോലിക്കായി പുറത്തു പോയ അച്ഛന്‍ തിരിച്ചു വന്നപ്പോള്‍ ഭാര്യ വാതില്‍ തുറന്നില്ല. അസ്വാഭാവികത തോന്നിയ ഇയാള്‍ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍ തലയറ്റു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. യുവതി ഇതിനു മുന്‍പ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയിരുന്നു അന്ന് പോലിസില്‍ അറിയിച്ചില്ല.തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു. മറ്റു രണ്ട് മക്കളുടെ സുരക്ഷയ്ക്കാണ് അവരെ മുത്തച്ഛനടുത്തേക്ക് അയച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യുവതി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്നും അന്വേഷണം തുടരുമെന്നും പോലിസ് അറിയിച്ചു.