ബിഹാര്‍ കൂട്ടബലാത്സംഗം: കൂടുതല്‍ വെളിപ്പെടുത്തല്‍

Published On: 2018-07-23 07:30:00.0
ബിഹാര്‍ കൂട്ടബലാത്സംഗം: കൂടുതല്‍ വെളിപ്പെടുത്തല്‍

മുസഫര്‍പൂർ: ബീഹാറിലെ മുസഫര്‍പൂരില്‍ അഭയകേന്ദ്രത്തില്‍ വെച്ച് 40 പെണ്‍ക്കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ കൂടുതല്‍ വെളിപ്പടുത്തലുകള്‍. പീഡനത്തിനിടെ കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നെന്ന് അഭയകേന്ദ്രത്തില്‍ ജോലി ചെയ്യുന്ന പെണ്‍ക്കുട്ടി വെളിപ്പെടുത്തി. കുഴിച്ചു മൂടിയ പെണ്‍ക്കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ പൊലീസ് അഭയകേന്ദ്രത്തിന്റെ സമീപസ്ഥലങ്ങള്‍ കുഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളടക്കം പത്ത് പേര്‍ പൊലീസ് പിടിയിലായതായി റിപ്പോർട്ടുണ്ട്

പെണ്‍ക്കുട്ടികള്‍ പീഡിക്കപ്പെട്ട സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ സമ്മര്‍ദം നേരിടുകയാണ്. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആര്‍.ജെ.ഡി തലവന്‍ തേജഷി യാദവ് നേരത്തെ ആരോപിച്ചിരുന്നു.

Top Stories
Share it
Top