യു.പിക്ക് പുറത്ത് ബി.എസ്.പിക്ക് കര്‍ണാടകയില്‍ ആദ്യ മന്ത്രി

ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തില്‍ ബി.എസ്.പി യുടെ മഹേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കര്‍ണാടകയില്‍ ജനതാദളിന്റെ സഖ്യ കക്ഷിയായ...

യു.പിക്ക് പുറത്ത് ബി.എസ്.പിക്ക് കര്‍ണാടകയില്‍ ആദ്യ മന്ത്രി

ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തില്‍ ബി.എസ്.പി യുടെ മഹേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കര്‍ണാടകയില്‍ ജനതാദളിന്റെ സഖ്യ കക്ഷിയായ ബി.എസ്.പിയുടെ ഏക എം എല്‍ എയാണു മഹേഷ്. യു.പിക്ക് പുറത്തു നിന്നുള്ള ആദ്യ ബി.എസ്.പി മന്ത്രിയാണ് മഹേഷ്. കൊല്ലേഗല്‍ മണ്ഡലത്തില്‍ നിന്നാണ് മഹേഷ് വിജയിച്ചത്.

അടുത്ത അഞ്ച വര്‍ഷം കുമാരസ്വാമി സര്‍ക്കാര്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകുമെന്ന് മഹേഷ് പ്രതികരിച്ചു.

രാജ്ഭവനില്‍ ഉച്ചയ്ക്ക് 2.15നാണ് ചടങ്ങ്. കോണ്‍ഗ്രസിന്റെ 13-ഉം ജെ.ഡി.എസിന്റെ 9-ഉം എം.എല്‍.എമാര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അതേസമയം, മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്ക്ക് ശേഷമേ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകൂ. പരമാവധി 32 അംഗങ്ങളെയാണ് മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കാനാവുക.

Story by
Read More >>