കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും കലക്ടര്‍ ബ്രോയെ നീക്കി

Published On: 2018-06-14 03:45:00.0
കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും കലക്ടര്‍ ബ്രോയെ നീക്കി

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും എന്‍ പ്രശാന്തിനെ നീക്കി. മുന്‍ കോഴിക്കോട് ജില്ല കലക്ടര്‍ ആണ്. 2007 ഐഎഎസ് ബാച്ച് കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്. സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും.

എന്നാല്‍ ഏത് വകുപ്പിലേക്കാണെന്ന് തീരുമാനിച്ചിട്ടില്ല. അല്‍ഫോന്‍സ് കണ്ണന്താനവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് പ്രശാന്ത് സ്ഥാനം ഒഴിയുകയാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

Top Stories
Share it
Top