നാരദന്‍ ഗൂഗ്ള്‍ പോലെയായിരുന്നെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി    

Published On: 30 April 2018 6:30 AM GMT
നാരദന്‍ ഗൂഗ്ള്‍ പോലെയായിരുന്നെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി    

ന്യൂഡല്‍ഹി: പുരാണത്തിലെ നാരദ മഹര്‍ഷിയെ ഗൂഗ്‌ളിനോടുപമിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ലോകത്തിലെ മുഴുവന്‍ കാര്യങ്ങളെ കുറിച്ചും നാരദമഹര്‍ഷിക്ക് അറിയാമായിരുന്നെന്നും അതുപോലെയാണ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളെന്നുമാണ് വിജയ് രൂപാണിയുടെ പരാമര്‍ശം.

ഒരുപാട് അറിവുള്ള ആളായാരിന്നു നാരദന്‍. ലോകത്തിലെ സകലകാര്യങ്ങളെ കുറിച്ചും അദ്ദേഹത്തിനറിയാമായിരുന്നു. മാനവരാശിയുടെ നന്മയ്ക്കായി വിവരം ശേഖരിക്കലായിരുന്നു അദ്ദേഹത്തിന്റെ ധര്‍മ്മം. അതുപോലെ തന്നെയാണ് ഗൂഗ്‌ളിന്റെ കാര്യവും. ലോകത്തെ എല്ലാ കാര്യങ്ങളെ കുറിച്ചും ഗൂഗ്‌ളിനറിയാമെന്നും രൂപാണി കൂട്ടിച്ചേര്‍ത്തു. വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവര്‍ഷി നാരദ് ജയന്തി ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് രൂപാണിയുടെ പരാമര്‍ശം.

Top Stories
Share it
Top