നരേന്ദ്രമോദി ചൈനയിലേക്ക്; അതിര്‍ത്തി പ്രശ്നം ചര്‍ച്ചയായേക്കും
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക് തിരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നടക്കുന്ന...
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക് തിരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുരോഗതിക്കാണ് പ്രാധാന്യം നല്‍കുകയെന്ന് മോദി യാത്രതിരിക്കുന്നതിനു മുന്നോടിയായി പറഞ്ഞു. ദോങ്ലം വിഷയത്തിനു ശേഷം ആദ്യമായാണ് ഇരു രാജ്യ തലവന്മാരും കൂടിക്കാഴ്ച നടത്തുന്നത്. ഇരു രാജ്യങ്ങളെ സംബന്ധിക്കുന്നതും ആഗോള പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ചൈന സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലാണ് ഇത്തരത്തിലൊരു കൂടിക്കാഴ്ച സാധ്യമാക്കിയത്. കൂടിക്കാഴ്ചയിലൂടെ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി കോങ് ക്യുനന്യൂ പറഞ്ഞത്. 2014ല്‍ അധികാരത്തിലെത്തിയ ശേഷം മോദിയുടെ നാലമത്തെ ചൈനീസ് സന്ദര്‍ശനമാണിത്.