മോദി സമാധാന ചര്‍ച്ചകളുടെ വക്താവല്ലെന്ന് മുഷാറഫ്

Published On: 26 May 2018 2:15 PM GMT
മോദി സമാധാന ചര്‍ച്ചകളുടെ വക്താവല്ലെന്ന് മുഷാറഫ്

വാഷിങ്ടണ്‍: വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാന ചർച്ചകളുടെ വക്താവല്ലെന്ന് പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് പറഞ്ഞു. സമാധാന ചർച്ചകൾക്കായി മുൻ പ്രധാനമന്ത്രിമാർ കാണിച്ച താൽപര്യം നരേന്ദ്ര മോദി കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാനിൽ താൻ അധികാരത്തിലിരുന്ന സമയത്ത് ഇന്ത്യയുമായി അനുരജ്ഞനത്തിന്റെ പാതയിലായിരുന്നു. എന്നാൽ മോദി പ്രധാനമന്ത്രിയായ സമയത്ത് അതിന് മാറ്റം വന്നുവെന്നും മുഷറഫ് വ്യക്തമാക്കി. വോയ്സ് ഒഫ് അമേരിക്കയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം പറഞ്ഞത്.

'ഞാന്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ എ.ബി. വാജ്‌പയോടും മന്‍മോഹന്‍ സിങ്ങിനോടും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഇരു നേതാക്കളും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. അവര്‍ ഞങ്ങളെ മറയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ പരമാധികാരം ഉറപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്.' - മുഷാറഫ് പറഞ്ഞു.

ആണവ സമ്പത്തിനെ നിയന്ത്രിക്കാന്‍ ഇന്ത്യയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഉയര്‍ത്തുന്ന ആണവ ഭീഷണിയെ ആരും ചോദ്യം ചെയ്യുന്നില്ല. ഇന്ത്യ അസ്വാഭാവിക ഭീഷണി ഉയര്‍ത്തിയതിനാലാണ് പാകിസ്താന്‍ ഒരു ആണവ ശക്തിയായതെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

Top Stories
Share it
Top