മോദി സമ്പന്നർക്കൊപ്പം: രാഹുൽ ​ഗാന്ധി

Published On: 4 July 2018 2:45 PM GMT
മോദി സമ്പന്നർക്കൊപ്പം: രാഹുൽ ​ഗാന്ധി

ലഖ്‌നൗ: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. കേന്ദ്ര സർക്കാരിന്റെ നയങ്ങളിലൂടെ രാജ്യത്തെ കർഷകരും സാധാരണക്കാരും കഷ്ടപ്പെടുകയാണ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ കോർപ്പറേറ്റുകൾക്കൊപ്പമാണ് നിലകൊള്ളുന്നത്. രാഹുൽ ​ഗാന്ധി ആരോപിച്ചു.

ബിജെപിയുടെയും ആർഎസ്എസിന്റെയും ഭരണം നാൾക്കുനാൾ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ചെറുകിട വ്യവസായികളുടെ അടിത്തറ ഇളക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും രാഹുൽ പറഞ്ഞു. കേന്ദ്രസർക്കാർ കർഷകർക്ക് വേണ്ടിയൊന്നും ചെയ്യുന്നില്ല. അതേസമയം, സമ്പന്നരായ വ്യവസായികളുടെ രണ്ടുലക്ഷം കോടിരൂപ വായ്പയാണ് കേന്ദ്രസർക്കാർ എഴുതിത്തള്ളിയതെന്നും രാഹുൽ ആരോപിച്ചു.

ജിഎസ്ടിയിലൂടെയും നോട്ടുനിരോധനത്തിലൂടെയും രാജ്യത്തെ ജനങ്ങളുടെ പണംതട്ടിയെടുത്ത് നീരവ് മോദി, വിജയ് മല്യ എന്നീ കുറ്റവാളികൾക്ക് നൽകുകയാണ് പ്രധാനന്ത്രിയെന്നും രാഹുൽ അമേഠിയിൽ പറഞ്ഞു. അന്താരാഷ്ട്ര കാര്യങ്ങളില്‍ മോദി തികഞ്ഞ പരാജയമാണെന്നും രാഹുല്‍ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയുടെയും ചട്ടകൂടിലാണ് ആര്‍എസ്എസ് എല്ലാവരെയും കാണുന്നത്. എന്നാല്‍, കോണ്‍ഗ്രസ്സ് എല്ലാവരെയും മനുഷ്യരായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


Top Stories
Share it
Top