ലണ്ടനില്‍ ലിംഗായത്ത് ആചാര്യന്റെ പ്രതിമ വണങ്ങി നരേന്ദ്ര മോദി 

Published On: 18 April 2018 12:15 PM GMT
ലണ്ടനില്‍ ലിംഗായത്ത് ആചാര്യന്റെ പ്രതിമ വണങ്ങി നരേന്ദ്ര മോദി 

ലണ്ടന്‍: കര്‍ണാടക നിയമസഭാ തെരരഞ്ഞെടുപ്പ് അടുത്തിരിക്കേ ലണ്ടനില്‍ ലിംഗായത്ത് ആചാര്യന്റെ പ്രതിമ വണങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. 12ാം നൂറ്റാണ്ടിലെ ലിഗായത്ത് തത്വചിന്തകന്‍ ബാസവേശ്വരയുടെ പ്രതിമയാണ് മോദി വണങ്ങിയത്.

ബാസവേശ്വര ഫൗണ്ടേഷന്‍ സ്ഥാപിച്ച പ്രതിമ 2015ല്‍ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ മോദി തന്നെയാണ് പ്രതിമ അനാഛാദനം ചെയ്തത്. മോദി പ്രതിമ കാണാനെത്തിയതിലും വണങ്ങിയതിലും സന്തോഷമുണ്ടെന്നും ഇതിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും ബാസവേശ്വര ഫൗണ്ടേഷന്‍ ചെയര്‍മാനും ലംബത്ത് മുന്‍ മേയറുമായ നീരജ് പാട്ടില്‍ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ ലിംഗായത്ത് സമുദായത്തിന് പ്രത്യേക മതപദവി നല്‍കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഈ തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് വിമര്‍ശനം ഉണ്ടായിരുന്നു.

ലിംഗായത്ത് വിഭാഗക്കാരുടെ തത്വചിന്തകനാണ് ബാസവന. ബ്രാഹ്മണ സമുദായത്തില്‍ ജനിച്ച ബാസവന ജാതി വ്യവസ്ഥയെയും ഹിന്ദു പാരമ്പര്യത്തെയും എതിര്‍ത്തിരുന്നു.

Top Stories
Share it
Top