പൊതുതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ ഗോദയിലിറക്കാന്‍ മോദിയുടെ ശ്രമം; അദ്വാനിയെ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവായ അല്‍.കെ അദ്വാനിയെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ...
ന്യൂഡല്‍ഹി: 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവായ അല്‍.കെ അദ്വാനിയെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ താല്പര്യപ്രകാരമാണ് ഇത്തരമൊരു നീക്കമെന്ന് ബംഗാളി ദിനപത്രമായ ആനന്ദ്ബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. 91കാരനായ അദ്വാനിക്കൊപ്പം മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷിയെയും മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച അദ്വാനി പിന്നീട് രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. ബി.ജെ.പിയുടെ തലപ്പത്ത് മോദി -അമിത്ഷാ കൂട്ടുകെട്ട് വന്നതിന് ശേഷം പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് അദ്വാനി പുറത്തായി. ഇതിനു പകരമായി അദ്വാനിയെ ഉള്‍പ്പെടുത്തി മോദി, അമിത്ഷാ തുടങ്ങിയവര്‍ അടങ്ങിയ അഞ്ചംഗ ഉപദേശ സമിതിയി രൂപീകരിച്ചുവെങ്കിലും ഇതുവരെ ഉപദേശക സമിതി യോഗം ചേര്‍ന്നില്ല. അതേ അവസ്ഥ തന്നെയാണ് മുരളീ മനോഹര്‍ ജോഷിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി അദ്വാനിയെ വീട്ടിലെത്തി സന്ദര്‍ശിച്ചുവെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ അദ്വാനിയെ സന്ദര്‍ശിക്കുമെന്നും ആനന്ദ്ബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. സഖ്യകക്ഷികള്‍ മുന്നണി വിട്ടതും ഉപതെരഞ്ഞെടുപ്പ് തോല്‍വികളുമാണ് വിജയ സാദ്ധ്യതയുള്ള നേതാക്കളെ മത്സരിപ്പിക്കന്‍ ബി.ജെ.പി തയ്യാറാകുന്നതെന്നാണ് വിവരം. എന്‍.ഡി.എ ഭരണത്തില്‍ മുതിര്‍ന്ന നേതാക്കളെ മൂലയ്ക്കിരുത്തുന്നതിനെ പ്രതിപക്ഷ കക്ഷികളും വിമര്‍ശിച്ചിരുന്നു.