കടല്‍താണ്ടിയ പഞ്ചലോഹ വിഗ്രഹം 37 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തി

700 വർഷം പഴക്കമുള്ള പ്രതിമ കഴിഞ്ഞ 19 വർഷമായി ഓസ്‌ട്രേലിയയിലെ പ്രശസ്തമായ ആർട്ട് ഗാലറി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിൽ സൂക്ഷിച്ചിരിക്കയായിരുന്നു.

കടല്‍താണ്ടിയ പഞ്ചലോഹ വിഗ്രഹം  37 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം  തിരിച്ചെത്തി

37 വർഷം മുമ്പ് തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച് ഓസ്‌ട്രേലിയയിലേക്ക് കടത്തിയ പഞ്ചലോഹത്തിലുള്ള നടരാജ വിഗ്രഹം തിരികെ കൊണ്ടുവന്നു. 700 വർഷം പഴക്കമുള്ള പ്രതിമ കഴിഞ്ഞ 19 വർഷമായി ഓസ്‌ട്രേലിയയിലെ പ്രശസ്തമായ ആർട്ട് ഗാലറി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിൽ സൂക്ഷിച്ചിരിക്കയായിരുന്നു. നൃത്തഭാവത്തിൽ നിൽക്കുന്ന നടരാജ വിഗ്രഹം തിരുനെൽവേലി ജില്ലയിലെ കല്ലിടൈകുറിച്ചിയിലെ കുലശേഖരമുദയാർ-അരംവലാർത്ത് നയാഗി ക്ഷേത്രത്തിൽ നിന്നും 1982ൽ മോഷ്ടിക്കപ്പെട്ടു. പിന്നീട് വിഗ്രഹത്തെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാൽ 1984ൽ ജില്ലാ പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചു.

വിഗ്രഹം കണ്ടെത്തുന്നതിനായി മദ്രാസ് ഹൈക്കോടതി നിയമിച്ച അന്വേഷണ സംഘത്തിലെ തലവൻ, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് പദവിയിൽ നിന്നും വിരമിച്ച പൊൻ മാണിക്കവേലിന്റെ പ്രയത്‌നത്തെ തുടർന്നാണ് വിഗ്രഹം നാട്ടിലെത്തിക്കാൻ സാധിച്ചത്. ഓസ്‌ട്രേലിയയിൽ നിന്നും കൊണ്ടുവന്ന വിഗ്രഹം ആർട്ട് ഗാലറി ഓഫ് സൗത്ത് ഓസ്‌ട്രേലിയ ക്യുറേറ്റർ ജെയിൻ റോബിൻസൺ ന്യൂഡൽഹിയിലെ പുരാവസ്തു ഗവേഷണ വിഭാഗത്തിന് കൈമാറിയതായി അന്വേഷണ സംഘം വ്യക്തമാക്കി.മുമ്പ് പല തവണകളായി വിഗ്രഹം നാട്ടിലേക്കു കൊണ്ടുവരാൻ വിമാന ടിക്കറ്റിനുള്ള തുക തമിഴ്‌നാട് സർക്കാർ എടുത്തിരുന്നുവെങ്കിലും ഇത് നടന്നില്ല. ഇത്തവണ ക്യുറേറ്റര്‍ സ്വയം ചെലവ് വഹിച്ചാണ് വസ്തു ഇന്ത്യയിലെത്തിച്ചത്. ട്രെയിൻ മുഖേന ചെന്നൈയിലെത്തിച്ച 100 കിലോഗ്രാം ഭാരമുള്ള വിഗ്രഹത്തെ നടപടികൾ പൂർത്തിയാക്കിയ ശേഷം ആരാധനയ്ക്കായി ക്ഷേത്രത്തിൽ സ്ഥാപിക്കും.

Next Story
Read More >>