'ഗാന്ധി വധക്കേസ് കോടതി ഇപ്പോഴാണ് പരിഗണിക്കുന്നതെങ്കിൽ ഗോഡ്‌സെ ദേശസ്‌നേഹിയാകുമായിരുന്നു': തുഷാര്‍ ഗാന്ധി

.വിശ്വാസത്തിൻറെ പേരിലുള്ള കുറ്റകൃതമെന്ന എന്ന പുതിയ വിഭാഗം നീതിന്യായ വ്യവസ്ഥയിൽ ചേർത്തിട്ടുണ്ട്. എല്ലാം നീതിയല്ല എല്ലാം രാഷ്ട്രീയമാണെന്നും തുഷാറിന്റെ ട്വീറ്റിൽ പറയുന്നു

ന്യൂഡൽഹി: അയോദ്ധ്യ ഭൂമി കേസിൽ സുപ്രിം കോടതി വിധിയെ വിമർശിച്ച് മഹാത്മാഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ വധക്കേസ് ഇപ്പോഴാണ് സുപ്രിം കോടതി പരിഗണിക്കുന്നതെങ്കിൽ നാഥുറാം ഗോഡ്‌സെയെ കോടതി ദേശസ്‌നേഹിയാക്കുമെന്നായിരുന്നു തുഷാർ ഗാന്ധിയുടെ പ്രതികരണം.

അയോദ്ധ്യ ബാബരി മസ്ജിദ്- രാമജന്മഭൂമി കേസിൽ 2.77 ഏക്കർ തർക്ക ഭൂമി ക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുക്കാനും പകരം പള്ളി നിർമ്മാണത്തിനായി അയോദ്ധ്യയിൽ അനുയോജ്യമായ 5 എക്കർ സ്ഥലം നൽകണമെന്നുമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ച് വിധിച്ചത്.

എന്നാൽ കോടതിവിധി മാനിക്കുകയും പാലിക്കുകയും വേണമെന്നും തുഷാർ ട്വീറ്റ് ചെയ്തു.വിശ്വാസത്തിൻറെ പേരിലുള്ള കുറ്റകൃതമെന്ന എന്ന പുതിയ വിഭാഗം നീതിന്യായ വ്യവസ്ഥയിൽ ചേർത്തിട്ടുണ്ട്. എല്ലാം നീതിയല്ല എല്ലാം രാഷ്ട്രീയമാണെന്നും തുഷാറിന്റെ ട്വീറ്റിൽ പറയുന്നു.

Read More >>