കാര്‍ഗില്‍ വിജയ ദിനത്തിന്റെ ഓര്‍മ്മയില്‍ രാജ്യം

Published On: 26 July 2018 7:00 AM GMT
കാര്‍ഗില്‍ വിജയ ദിനത്തിന്റെ ഓര്‍മ്മയില്‍ രാജ്യം

ന്യൂഡല്‍ഹി: രാജ്യാതിര്‍ത്തി കൈയ്യേറിയ പാകിസ്ഥാന്‍ സേനയെ തുരത്താന്‍ ഇന്ത്യയുടെ വീര ജവാന്‍മാര്‍ നടത്തിയ പോരാട്ടം കാര്‍ഗില്‍ യുദ്ധത്തിന് ഇന്ന് 19വയസ് . ഈ ഉജ്വല പോരാട്ടത്തിന്റെ ഓര്‍മ്മയില്‍ ഇന്ന് കാര്‍ഗില്‍ വിജയ് ദിവസമായി ആചരിക്കുന്നു.

1999ല്‍ 60 ദിവസം നീണ്ട യുദ്ധത്തില്‍ പാകിസ്ഥാനുമേല്‍ ഇന്ത്യ കൈവരിച്ച വിജയത്തില്‍ രാജ്യത്തിനായി ജീവന്‍ ബലികഴിച്ചതും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതുമായി 500ഓളം ജവാന്‍മാര്‍. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിജയാഘോഷത്തില്‍ രക്തസാക്ഷികളായ വീര ജവാന്‍മാര്‍ക്ക് ജമ്മു കശ്മീരിലെ കാര്‍ഗിലില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.

രാജ്യത്തിനായി ജീവന്‍ ത്യജിച്ച ധീര ജവാന്‍മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വേദനയിലും അഭിമാനത്തിലും പങ്കുകൊള്ളാനുള്ള നിമിഷമാണിതെന്ന് സൈന്യം അനുസ്മരിച്ചു. ജവാന്‍മാരുടെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കലും ഇന്ന് നടക്കും.

Top Stories
Share it
Top