ബജറ്റില്‍ വേണ്ട പരിഗണനയില്ല, ഇന്ന് അഭിഭാഷകരുടെ രാജ്യവ്യാപക പ്രതിഷേധം

രാജ്യത്തെ 17 ലക്ഷം അഭിഭാഷകർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ അഭിഭാഷകരുടെ ക്ഷേമത്തിനായി കേന്ദ്ര ബജറ്റിൽ 5000 കോടി അനുവദിക്കണമെന്ന ആവശ്യത്തിൽ സമ്മർദ്ദവുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യത്തുടനീളം അഭിഭാഷകർ പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാന ബാർ കൗൺസിലുകളുടെയും ഹൈക്കോടതി ബാർ അസോസിയേന്‍റെയും നേതൃത്വത്തിൽ ഹൈക്കോടതികളുടെ വളപ്പിലും ഗവർണറുടെ വസതിക്ക് സമീപവും അഭിഭാഷകർ പ്രകടനം നടത്തും. രാജ്യത്തെ 17 ലക്ഷം അഭിഭാഷകർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി.

ചേംബർ , താമസ ലൈബ്രറി , ഇന്റർനെറ്റ്, ഇ ലൈബ്രറി സൗകര്യങ്ങള്‍ എന്നിവയാണ് അഭിഭാഷകരുടെ ആവശ്യം. പ്രതിഷേധ ദിനത്തിന് മുന്നോടിയായി 30 അംഗ അഭിഭാഷക സംഘം നിയമമന്ത്രി രവിശങ്കർ പ്രസാദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More >>