പ്രധാനമന്ത്രിയെ കാത്തിരിക്കാതെ എക്‌സ്പ്രസ് ഹൈവെ നാടിന് സമര്‍പ്പിക്കു, ദേശീയ പാത അതോറിറ്റിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അസൗകര്യം കാരണം ഉദ്ഘാടനം മുടങ്ങിയ ഈസ്റ്റേണ്‍ പെരിഹറല്‍ എക്‌സപ്രസ് ഹൈവെയുടെ ഉദ്ഘാടനം മെയ് 31 നകം പൂര്‍ത്തീകരിക്കാന്‍...

പ്രധാനമന്ത്രിയെ കാത്തിരിക്കാതെ എക്‌സ്പ്രസ് ഹൈവെ നാടിന് സമര്‍പ്പിക്കു, ദേശീയ പാത അതോറിറ്റിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അസൗകര്യം കാരണം ഉദ്ഘാടനം മുടങ്ങിയ ഈസ്റ്റേണ്‍ പെരിഹറല്‍ എക്‌സപ്രസ് ഹൈവെയുടെ ഉദ്ഘാടനം മെയ് 31 നകം പൂര്‍ത്തീകരിക്കാന്‍ ദേശീയ പാതാ അതോറിറ്റിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം. ഏപ്രില്‍ 20ാം തീയ്യതി നിശ്ചയിച്ച ഉദ്ഘാടനം പ്രധാനമന്ത്രി കര്‍ണാടക തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ മുടങ്ങുകയായിരുന്നു.

പാതയുടെ ഉദ്ഘാടനം മെയ് 31നകം പൂര്‍ത്തീകരിച്ചില്ലെങ്കിലും ജൂണ്‍ ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് മദന്‍ താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദ്ദേശം. തലസ്ഥാനത്തെ ഗതാഗത കുരുക്ക് കുറക്കുന്നതിനായി 2005ല്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ഈ പാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്.

പാതയുടെ പണി പൂര്‍ത്തിയായ ഭാഗം ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. 135 കിലോമീറ്റര്‍ വരുന്ന പാത ഈ വര്‍ഷം ജൂണ്‍ 30തോടെ മാത്രമെ പൂര്‍ത്തീയാകുകയുള്ളൂ. ഈസ്റ്റേണ്‍ പെരിഹറല്‍ എക്‌സപ്രസ് ഹൈവെ ഗതാഗതത്തിന് തുറന്നു കൊടുക്കുന്നത്് വഴി രണ്ട് ലക്ഷം വാഹനങ്ങലെ വഴി തിരിച്ച് വിടാന്‍ സാധിക്കും.

Story by
Read More >>