ഭരണഘടന പദവി വേണമെന്ന് ആവശ്യവുമായി ദേശിയ ന്യൂനപക്ഷ കമ്മീഷന്‍

Published On: 2018-04-22 13:45:00.0
ഭരണഘടന പദവി വേണമെന്ന് ആവശ്യവുമായി ദേശിയ ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ സംരക്ഷിക്കാന്‍ ഭരണഘടന പദവി എന്ന ആവശ്യവുമായി സര്‍ക്കാറിനെ സമീപിക്കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. അടുത്താഴ്ച നടക്കുന്ന യോഗത്തില്‍ സര്‍ക്കാറിനോട് ഇക്കാര്യം ആവശ്യപ്പെടുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ സെയ്ദ് ഗയോര്‍ ഹസന്‍ റിസ്വി പറഞ്ഞു.

കമ്മീഷന്‍ നടത്തുന്ന ഹിയറിംഗുകള്‍ക്ക് ഉദ്യോഗസ്ഥര്‍ എത്തുന്നില്ലെന്നും വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാനകുന്നില്ലെന്നും ഹസന്‍ റിസ്വി പറഞ്ഞു. കമ്മീഷന് ഭരണഘടന പദവി ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയമില്ലെന്നും ഹിയറിംഗിന് എത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെടുമെന്നും റിസ്വി പറഞ്ഞു.

ഭരണഘടനാ പദവി ലഭിക്കുന്നതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന് സാധിക്കും.നിലവില്‍ ദേശിയ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷനുകള്‍ക്ക് മാത്രമാണ് ഭരണഘടനാ പദവി ഉള്ളത്.

Top Stories
Share it
Top