പ്രധാനമന്ത്രിയായി രാഹുല്‍; സ്വാഗതം ചെയ്ത് എന്‍സിപി

Published On: 2018-05-09 04:00:00.0
പ്രധാനമന്ത്രിയായി രാഹുല്‍; സ്വാഗതം ചെയ്ത് എന്‍സിപി

മുംബൈ: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയാണെങ്കില്‍ പ്രധാനമന്ത്രിയാവാന്‍ തയ്യാറാണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എന്‍സിപി. കോണ്‍ഗ്രസിനെ ഭരണമേല്‍പ്പിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ തീരുമാനിച്ചാല്‍ രാഹുല്‍ഗാന്ധിയായിരിക്കും പ്രധാനമന്ത്രിയെന്ന് എന്‍സിപി ദേശീയ വക്താവ് നവാബ് മാലിക്ക് പ്രതികരിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയാവുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് എന്ത് കൊണ്ട് ആയിക്കൂടാ എന്ന് രാഹുല്‍ മറുപടി പറഞ്ഞത്. കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായാല്‍ പ്രധാനമന്ത്രിയാവാന്‍ തയ്യാറാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

നേരത്തെ അമേരിക്കയിലെ ബര്‍ക്കേലി സര്‍വകലാശാലയില്‍ വെച്ചും രാഹുല്‍ പ്രധാനമന്ത്രിയാവാന്‍ പൂര്‍ണ്ണസമ്മതമാണെന്ന് പ്രതികരിച്ചിരുന്നു. വിദ്യാര്‍ത്ഥികളോട് സംവദിക്കവേ ആയിരുന്നു രാഹുല്‍ ഇങ്ങനെ പറഞ്ഞത്.


Top Stories
Share it
Top