നിരവ് മോദി യു.കെയില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട്‌

വെബ്ഡസ്‌ക് : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ ജ്വല്ലറി ഭീമന്‍ നീരവ് മോദി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയതായി ...

നിരവ് മോദി യു.കെയില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട്‌

വെബ്ഡസ്‌ക് : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ ജ്വല്ലറി ഭീമന്‍ നീരവ് മോദി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയതായി
ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം.

കഴിഞ്ഞ മാസത്തില്‍,ബ്രിട്ടണിലുള്ള സാമ്പത്തിക തട്ടിപ്പ് നടത്തിയ എല്ലാ ഇന്ത്യക്കാരെയും പുറത്താക്കണമെന്ന നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ട് വച്ചിരുന്നു. വിജയ് മല്യ, ലളിത് മോദി എന്നിവര്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ ബ്രിട്ടണില്‍ അഭയം തേടിയിരിക്കുകയാണ്.

13,000 കോടി രൂപയുടെ തട്ടിപ്പാണു നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖ കേന്ദ്രമാക്കി നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ബയേഴ്സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്.

നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, മുന്‍ പി.എന്‍.ബി മേധാവി ഉഷ അനന്തസുബ്രഹ്മണ്യം എന്നിവരുള്‍പ്പെടെ 25 ഓളം പേര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്ട്രര്‍ ചെയ്തത്.Story by
Read More >>