നീറ്റ് പരീക്ഷ; രണ്ടാംഘട്ട അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ആദ്യഘട്ട അലോട്ട്‌മെന്റില്‍ പേര് വരാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ...

നീറ്റ് പരീക്ഷ; രണ്ടാംഘട്ട അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ആദ്യഘട്ട അലോട്ട്‌മെന്റില്‍ പേര് വരാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാംഘട്ട ലിസ്റ്റില്‍ പരിശോധിക്കാം. ഫലം https://mcc.nic.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് മൂലം പ്രതിസന്ധിയിലായ രണ്ടാംഘട്ട ഫലം ബുധനാഴ്ചത്തെ സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് പ്രസിദ്ധീകരിച്ചത്. താല്‍പര്യമുള്ള കോളേജുകള്‍ തിരഞ്ഞെടുക്കാനും അത് ലോക്ക് ചെയ്യാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വൈകാതെ തുടക്കമാവും. രണ്ടാംഘട്ട കൗണ്‍സിലിങ്ങില്‍ സീറ്റ് ലഭിച്ചുകഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അത് ഒഴിവാക്കാനുള്ള അവസരം പിന്നീട് ലഭിക്കുന്നതല്ല.

രണ്ടാംഘട്ട കൗണ്‍സിലിങ്ങിന് ശേഷമുള്ള സീറ്റുകള്‍ സംസ്ഥാന വിഹിതത്തിലേക്ക് നല്‍കും. എം.സി.സി തങ്ങളുടെ അവസാനഘട്ട കൗണ്‍സിലിങ് ആഗസ്റ്റ് 10 നും 11 നും ഇടയില്‍ നടത്തും. രണ്ടാംഘട്ട കൗണ്‍സിലിങില്‍ സീറ്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം.

Story by
Read More >>