ബഹുജന്‍ ആസാദ് പാര്‍ട്ടിയുമായി ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍; ദളിതുകളുടേയും പിന്നോക്കകാരുടേയും സ്ത്രീകളുടേയും ഉന്നമനം ലക്ഷ്യം

ന്യൂഡല്‍ഹി: ഡല്‍ഹി,ഖൊരഗ്പൂര്‍ ഐഐടികളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ബഹുജന്‍ ആസാദ് പാര്‍ട്ടി...

ബഹുജന്‍ ആസാദ് പാര്‍ട്ടിയുമായി ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍; ദളിതുകളുടേയും പിന്നോക്കകാരുടേയും സ്ത്രീകളുടേയും ഉന്നമനം ലക്ഷ്യം

ന്യൂഡല്‍ഹി: ഡല്‍ഹി,ഖൊരഗ്പൂര്‍ ഐഐടികളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. ബഹുജന്‍ ആസാദ് പാര്‍ട്ടി (ബിഎപി)യെന്നാകും പുതിയ പാര്‍ട്ടിയുടെ പേര്. പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവരുടെ ഉന്നമനമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

ഐഐടികളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ 50 പേര്‍ പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരായുണ്ട്. 2015 ല്‍ ഡല്‍ഹി ഐഐടിയില്‍ നിന്നും ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ ബിരുദം നേടിയ നവീന്‍ കുമാറാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. പാര്‍ട്ടിയംഗങ്ങളില്‍ മിക്കപേരും ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് നവീന്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ രജിസ്റ്ററേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മുഖ്യധാരാപാര്‍ട്ടികള്‍ക്ക് ചെയ്യാനാവാത്തത് അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടിചെയ്യാനാകും. ഇത്തരക്കാരുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

2020 ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിഎപി മത്സരിക്കും . രാഷ്ട്രീയ വിദഗ്ദ്ധരും ആക്റ്റിവിസ്റ്റുകളും പാര്‍ട്ടിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

Story by
Read More >>