പണം നൽകാത്തതിനെ തുട‍ർന്ന് മർദ്ദനം; നക്സലൈറ്റിനെ നാട്ടുകാർ തല്ലിക്കൊന്നു

റാഞ്ചി: നിർബന്ധിത പണപ്പിരിവ്​ നൽകാത്തതിനെ തുട‍‌ർന്ന് ​കരാറുകാരനെ മർദിച്ച നക്സലൈറ്റിനെ നാട്ടുകാർ തല്ലിക്കൊന്നു. ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ...

പണം നൽകാത്തതിനെ തുട‍ർന്ന് മർദ്ദനം; നക്സലൈറ്റിനെ  നാട്ടുകാർ തല്ലിക്കൊന്നു

റാഞ്ചി: നിർബന്ധിത പണപ്പിരിവ്​ നൽകാത്തതിനെ തുട‍‌ർന്ന് ​കരാറുകാരനെ മർദിച്ച നക്സലൈറ്റിനെ നാട്ടുകാർ തല്ലിക്കൊന്നു. ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ ബറിയാത്തു ഗ്രാമത്തിലാണ്​ സംഭവം.

​ഗ്രാമത്തിലെ ശൗചാലയ നി‌‍ർമ്മാണ ജോലിയുടെ കരാറുകാരനായ ബീരേന്ദ്ര സിം​ഗിനോട് 15000 രൂപ നൽകാൻ നക്സലൈറ്റുകൾ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ തയ്യാറാവാത്തതിനെ തുടർന്ന് സിങിന്റെ വീട്ടിലെത്തി അയാളെ മർദ്ദിക്കുകയായിരുന്നു.

നിലവിളി കേട്ട്​ ഒാടിക്കുടിയ നാട്ടുകാർ നക്സലൈറ്റുകളെ സംഘം ചേർന്ന് പിടികൂടി​ മർദിക്കുകയായിരുന്നു. അഞ്ചു നക്സലൈറ്റുകളിൽ മൂന്നു ​പേർ ഒാടി രക്ഷപ്പെട്ടു. മർദനമേറ്റ രണ്ടു പേരിൽ ഒരാൾ സംഭവസ്​ഥലത്തു തന്നെ മരിക്കുകയും മറ്റേയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തു​. സംഭവത്തിൽ ഒരു ഗ്രാമവാസിക്കും പരിക്കേറ്റിട്ടുണ്ട്​. ഗ്രാമത്തിൽ നടക്കുന്ന വിവിധ ജോലികൾക്കായി ദിനംപ്രതി പിരിവ്​ ആവശ്യപ്പെട്ട്​ നക്സലൈറ്റുകൾ എത്താറുണ്ടെന്ന്​ ഗ്രാമവാസികൾ പറയുന്നു.

Story by
Read More >>